സ്വന്തം കുഞ്ഞിനെ വീട്ടിൽ നിർത്താൻ നിവൃത്തിയില്ലായിരുന്നു, പഠനം മുടക്കാനും. വിദ്യാർത്ഥിനി ക്ലാസ്സിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നു. അധ്യാപിക കുട്ടിയെ ഏന്തി പാഠം തുടങ്ങി. കുട്ടിയുടെ സമ്മർദ്ദമില്ലാതെ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥി പാഠത്തെ ശ്രദ്ധിച്ചു. സമൂഹ മാധ്യമത്തിന് ഇതുകണ്ട് കയ്യടിക്കാതിരിക്കാൻ എങ്ങനെ കഴിയും…? ഫോട്ടോ ഉടനെ വൈറലായി, പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ഥിനിക്ക് വേണ്ടി സമയോചിതമായ് ഇടപെട്ട അദ്ധ്യാപകയെ അഭിനന്ദനങ്ങള്‍ കൊണ്ട് നവമാധ്യമങ്ങള്‍ മൂടി.
വാഷിങ്ടണിലായിരുന്നു ക്ലാസ്മുറി തന്നെ ഒരു പാഠമായി മാറിയ ഈ സംഭവം ഉണ്ടായത്.
പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞിനെയും കൊണ്ട് ക്ലാസില്‍ എത്തിയ യുവതിയായ വിദ്യാർത്ഥി തന്നെയാണ് വീഡിയോ ട്വീറ്ററിലൂടെ പങ്കുവച്ചത്. ഒരു ലക്ഷത്തില്‍പരം ആളുകളാണ് ഈ സംഭവത്തിന് ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിലൂടെ നന്ദി അറിയിച്ച വിദ്യാര്‍ഥിനിയോട് അധ്യാപികയും ട്വീറ്റില്‍ പ്രതികരിച്ചു.
All I can say is wow! I didn’t know this picture was taken, was just doing what should’ve been done. Love all my students and want you to succeed. I know all too well what it’s like to be a mom trying to go to school. Hugs sweetie! Thanks for the kind words.
— barbiehicks_edu (@barbiehicks_edu) November 24, 2019
Post Your Comments