സിനിമാലോകത്തുനിന്നും വീണ്ടുമൊരു വിവാഹ വിശേഷം കൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. നടി ജാനകി കൃഷ്ണയും അഭിഷേകും വിവാഹിതരായി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ മകളായി അഭിനയിച്ച താരമാണ് ജാനകി കൃഷ്ണ. ബ്ലാക്ക് എന്ന ചിത്രത്തില്‍ അന്ന എന്ന കുരുന്ന് ബാലികയായെത്തിയതാണ് താരം.
ലോ പോയിന്റ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ സിനിമകളിലും ജാനകി കൃഷ്ണന് അഭിനയിച്ചിരുന്നു. ബ്ലാക്കിലെ തിങ്കള്ക്കലയേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത കഥാപാത്രമായ അന്നയെ ആയിരുന്നു ജാനകി അവതരിപ്പിച്ചത്.
Post Your Comments