![](/movie/wp-content/uploads/2019/11/27as7.jpg)
പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് നടൻ ടോവിനോ തോമസ് സിനിമയിൽ തുടക്കം കുറിച്ചത്. 2012 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. ഇതിന് ശേഷം സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു താരം. കരിയറിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താന്‍ കടന്നുപോയതെന്ന് താരം വ്യക്തമാക്കിയിരുന്നു. അവസരത്തിനായി അലഞ്ഞുനടക്കുന്നതിനിടയില്‍ കാശിനായി ആവശ്യപ്പെട്ടവരും ഭക്ഷണം പോലും കൃത്യമായി തരാതെ പരിഹസിച്ചവരുമൊക്കെയുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അന്ന് വിമര്‍ശിച്ചവരില്‍ പലരും പിന്നീട് താരത്തിനായി കൈയ്യടിച്ചിരുന്നു.
പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോ തോമസും ലിഡിയയും. പ്ലസ് വണ്‍ സമയത്തായിരുന്നു അവളെ കണ്ടുമുട്ടിയത്. 10 വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരായത്. അന്നത്തെ പ്രണയം ഇന്നും തങ്ങളിലുണ്ടെന്ന് താരം പറയുന്നു. അടുത്തിടെ നല്കിയ അഭിമുഖത്തിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. അറേഞ്ച്ഡ് മാര്യേജില്‍ പ്രണയം വിവാഹ ശേഷമാണ് സംഭവിക്കുന്നത്. എന്നാല്‍ ലവ് മാര്യേജ് അങ്ങനെയല്ലെന്നും ടൊവിനോ പറയുന്നു.
പെട്ടെന്നൊരു സുപ്രഭാതത്തില്‍ കാണുന്നവരുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. അത്രയും പെര്‍ഫെക്റ്റായ ഒരാളെ വീട്ടുകാര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയുന്നത് കൊണ്ടാണ് അത് വിജയിക്കുന്നത്. ലവ് മാര്യേജില്‍ പ്രണയം നേരത്തെ തന്നെ സംഭവിച്ചിട്ടുണ്ടാവും. അത് നിലനിര്‍ത്തുകയാണ് പിന്നീട് ചെയ്യുന്നത്. ഒരു പോയന്റ് കഴിഞ്ഞാല്‍ ലവ് മാര്യേജും അറേഞ്ച്ഡ് മാര്യേജും ഒരുപോലെയാണെന്നും താരം വ്യക്തമക്കുന്നു.
Post Your Comments