ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെട്ട സ്ത്രീകളും ഒരേപോലെ ഉത്തരവാദികളാണെന്നു നടനും സംവിധായകനുമായ ഭാഗ്യരാജ്. മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടതെന്നും ഭാഗ്യരാജ് കൂട്ടിച്ചേര്‍ത്തു. ഒരു തമിഴ് ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ചിലാണ് ഭാഗ്യരാജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
ലൈംഗിക അതിക്രമങ്ങള്‍ സംഭവിക്കാന്‍ അനുവദിക്കുമ്ബോള്‍ സ്ത്രീ തെറ്റുകാരിയായി മാറുകയാണ്. സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഇതിന് ഒരു പോംവഴിയെന്ന് അഭിപ്രായപ്പെട്ട ഭാഗ്യരാജ് മുന്‍പ് സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ടെലിഫോണിന്റെ കടന്നുവരവോടെ നിയന്ത്രണങ്ങള്‍ നഷ്ടമായെന്നും കൂട്ടിച്ചേര്‍ത്തു
ആണുങ്ങളെ മാത്രം എല്ലായ്‌പ്പോഴും കുറ്റം പറയാന്‍ സാധിക്കില്ല. തങ്ങളുടെ ദൗര്‍ബല്യങ്ങളെ മുതലെടുക്കാന്‍ പുരുഷന്മാര്‍ക്ക് അവസരം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണ്. പുരുഷന്മാരുടെ അവിഹിത ബന്ധങ്ങളെ ന്യായീകരിച്ച താരം, സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിലേക്ക് വരെ എത്തും . അടുത്ത കാലത്തായി സ്ത്രീകളുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടു. ഇതിന് മൊബൈല്‍ ഫോണിനോടാണ് കടപ്പെട്ടിരിക്കുന്നത്. തെറ്റുകള്‍ സംഭവിക്കാനുളള സാഹചര്യം ഒരുക്കുന്നത് സ്ത്രീകളാണ്. അവര്‍ നല്ലരീതിയില്‍ പെരുമാറിയാല്‍ ഇതൊന്നും സംഭവിക്കില്ലെന്നും ഭാഗ്യരാജ് അഭിപ്രായപ്പെട്ടു.
ഭാഗ്യരാജിന്റെ ഇത്തരം സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
Post Your Comments