ചലച്ചിത്രമേളകളില്‍ പ്രാധാന്യം നല്‍കേണ്ടത് സിനിമാ പ്രവര്‍ത്തകര്‍ക്കല്ല മറിച്ച് സിനിമാപ്രേമികള്ക്കാണെന്ന് നടൻ പശുപതി. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധിയായെത്തിയതായിരുന്നു അദ്ദേഹം.
സിനിമാ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് ഒരുപാട് വേദികളുണ്ട്. എന്നാല്‍, സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന വേദികള്‍ വിരളമാണ്. ചലച്ചിത്രമേളകള്‍ പൂര്‍ണമായും പ്രതിനിധികള്‍ക്ക് വിട്ടുനല്‍കണം. സംഘാടനത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ അവരുടെ സമയവും പണവും ചെലവഴിച്ചാണ് മേളയില്‍ പങ്കെടുക്കാനെത്തുന്നത്.
കാണാന്‍ ആഗ്രഹിച്ച സിനിമകള്‍ പലര്‍ക്കും കാണാന്‍ കഴിയുന്നില്ല. രാത്രി ഉറക്കമൊഴിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ ബുക്കിങ് തികച്ചും ശ്രമകരമാണ്. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ നിലവാരത്തില്‍ തര്‍ക്കമില്ല. നല്ല സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍, സംഘാടനത്തില്‍ അല്‍പ്പംകൂടി ശ്രദ്ധ ചെലുത്തിയാല്‍ മേള ഗംഭീരമാക്കാമെന്നും പശുപതി പറഞ്ഞു.
Post Your Comments