
കാളിദാസ് നായകനായി അഭിനയിച്ചു, അടുത്തിടെ പുറത്തിറങ്ങിയ ഹാപ്പി സർദാർ കണ്ട് ചിരി അടക്കാൻ കഴിഞ്ഞില്ലെന്ന് അച്ഛനും നടനുമായ ജയറാം. ജയറാമിനു പുറമെ, മകള്‍ മാളവികക്കും ചിരിയടക്കാനായില്ലെന്നാണ്, ജയറാം സമൂഹമാധ്യമങ്ങൾ വഴി പ്രേക്ഷകരോട് പ്രതികരിച്ചത്. സുദിപ് ജോഷിയുടെയും, ഗീതിക സുദിപ്പിന്റെയും സംവിധാനത്തിൽ ഒരുങ്ങിയിക്കുന ഈ ചിത്രം ഹസീഫ് ഹനീഫ്, ജോശ്വിൻ ജോയ്, സ്വേതാ കാർത്തിക്ക് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
നാനയ സമുദായത്തിൽ പെട്ട പെൺകുട്ടിക്കും സർദാറായ പയ്യനുമിടയിലുണ്ടാകുന്ന അനുരാഗ നിമിഷങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയിലൂടെ ചെയ്തിരിക്കുന്നത്. ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, ശാന്തി കൃഷണ മുതലായ പ്രമുഖരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Post Your Comments