മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധയരായ നായികയാണ് രജിഷ വിജയന്‍. ജൂണിന്റയും ഫൈനല്‍സിന്റയെ വിജയത്തിനെ ശേഷം രജിഷ വിജയനെ മലയാളത്തില്‍ താരമൂല്യം കൂടി. ഇപ്പോഴിതാ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.
തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച കഥാപാത്രമാണ് ചിത്രത്തിലെ ദിയയെന്ന് നടി പറഞ്ഞു. എന്നാല്‍ ഏത് കഥാപാത്രം കിട്ടിയാലും അതിനോടുളള തന്റെ സമീപനം എന്തായിരിക്കുമെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഒരു ആര്‍ട്ടിസ്റ്റ് എന്നാല്‍ കളിമണ്ണ് പോലെയാണെന്ന് രജിഷ വിജയന്‍ പറയുന്നു. അതിനെ രൂപാന്തരപ്പെടുത്താന്‍ സാധിക്കണം. കഥാപാത്രത്തിനായി മുടി മുറിക്കുക എന്ന് പറഞ്ഞാല്‍ മുടി മുറിക്കുക. മൊട്ടയടിക്കുകയെന്നു പറഞ്ഞാല്‍ മൊട്ടയടിക്കുക. വണ്ണം കുറയ്ക്കണമെങ്കില്‍ വണ്ണം കുറയ്ക്കണം. കൂട്ടണമെങ്കില്‍ കൂട്ടണം. രജിഷ വിജയന്‍ പറഞ്ഞു.
Post Your Comments