മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് തൂവാനത്തുമ്പികൾ. 1987 ൽ പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിൽ തന്നെ ഏറെ ചർച്ചയായിരുന്നു. ക്ലാരയും ജയകൃഷ്ണനും രാധയുമെല്ലാം ഇന്നും സിനിമ കോളങ്ങളിൽ സജീവ സാന്നിധ്യമാണ്. തൂവാനത്തുമ്പികളിലെ ക്ലാര എന്ന ഒറ്റ കഥാപാത്രങ്ങളിലൂടെ സുമതല മലയാളി പ്രേക്ഷകരുടെ ഹൃദങ്ങൾ കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ തൂവാനത്തുമ്പിയുടെ ഗെറ്റ് ടുഗദറാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം ജയകൃഷ്ണനും ക്ലാരയും രാധയും ഒന്നിച്ച് കൂടിയിരിക്കുകയാണ്. 80 ലെ താരങ്ങളുടെ റീയൂണിയനിലായിരുന്നു ഈ കൂടിക്കാഴ്ച. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിയിലായിരുന്നു ഇത്തവണത്തെ ആഘോഷം നടന്നത്. കറുത്ത നിറത്തിലുള്ള ഷർട്ടായിരുന്നു മോഹൻലാൽ ധരിച്ചിരുന്നത്. കറുത്ത നിറത്തിലുളള ചുരിദ്ദാറിനോടൊപ്പം ഗോൾഡൻ കള്ളറിലുളള ഷോൾ ധരിച്ച് സിമ്പിൾ ലുക്കിലാണ് പാർവതി എത്തിയത്. ഗോൾഡൻ കളറിൽ സുമലതയും തിളങ്ങി.
Post Your Comments