CinemaGeneralLatest NewsMollywoodNEWS

ദിലീപും കാവ്യയും വിവാഹതരായി 3 വർഷം തികയുമ്പോൾ

തന്റെ പേരില്‍ ബലിയാടായ ഒരാളെത്തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു അന്ന് ദിലീപ് പറഞ്ഞത്

മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താൻ ഇവർ തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും.

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും. വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്. ദിലീപിന്‍റെ മകളായ മീനാക്ഷിയും അതീവ സന്തോഷവതിയായിരുന്നു.

മീനാക്ഷിയും കാവ്യയും തമ്മിലുള്ള അടുപ്പവും തന്റെ പേരില്‍ ബലിയാടായ ഒരാളെത്തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. അടുത്ത സുഹൃത്തുക്കള്‍ക്കൊഴികെ മറ്റെല്ലാവരും വിവാഹദിവസമാണ് ഇവരുടെ ഒരുമിക്കലിനെക്കുറിച്ച് അറിഞ്ഞത്. മൂന്നാമത്തെ വെഡ്ഡിങ്ങ് ആനിവേഴസ്റി ആഘോഷിക്കുന്ന പ്രിയതാരങ്ങള്‍ക്ക് ആശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button