പത്മരാജന്റെ ക്ലാസിക് ചിത്രം ‘തൂവാനത്തുമ്പികള്‍’ ഇന്നും പ്രേക്ഷകര്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന മഹാ സിനിമയാണ്. കടന്നു വരുന്ന ഓരോ യുവത്വങ്ങളും ആഘോഷമാക്കുന്ന തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും മഴയുടെ പിന്‍ബലത്തില്‍ പ്രേക്ഷക മനസ്സില്‍ തറയ്ക്കപ്പെടുന്നുണ്ട്. തൂവാനത്തുമ്പികള്‍ എന്ന ചിത്രം ആയിരം തവണ കണ്ടവരെ തനിക്ക് അറിയാമെന്നാണ് മോഹന്‍ലാല്‍ ചിത്രത്തെ ഓര്‍മ്മിച്ചു കൊണ്ട് പങ്കുവെയ്ക്കുന്നത്.അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ തന്റെ എക്കാലത്തെയും മികച്ച കള്‍ട്ട് ക്ലാസ് ചിത്രത്തെക്കുറിച്ച് പങ്കുവെച്ചത്.
‘ജയകൃഷ്ണന്‍ ഒരു ഉന്മാദിയാണ്. മദ്യത്തിന്റെ ലഹരിയില്‍ അല്ല അയാള്‍ ഓരോന്ന് ചെയ്തു കൂട്ടുന്നത് അയാളുടെ പ്രണയവും കുസൃതിയും പിശുക്കുമൊക്കെ ഉന്മാദിയായ ഒരു മനുഷ്യനില്‍ ഉണ്ടാകുന്നത് പോലെയാണ് സംഭവിക്കുന്നത്. ‘തൂവാനത്തുമ്പികള്‍’ ആയിരം തവണ കണ്ടവരെ എനിക്ക് അറിയാം. അതൊരു കള്‍ട്ട് സിനിമയാണ്. പ്രണയത്തിനു വലിയ ഒരു ഭാഷ നല്‍കിയ പത്മരാജന്‍ സിനിമയാണ് ‘തൂവാനത്തുമ്പികള്‍’. ജയകൃഷ്ണന്‍ എന്ന കഥാപാത്രം ഇന്‍ഹിബിഷന്‍ കളഞ്ഞിട്ടുള്ള ഒരു പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് മദ്യത്തിന്റെ ലഹരിയില്‍ എന്നതിനേക്കാള്‍ ഉന്മാദത്തിലായിരുന്നു ക്ലാരയോടുള്ള പ്രണയവും കാമവും എല്ലാം അയാള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്.
Post Your Comments