
ബാലതാരമായി എത്തുകയും തെന്നിന്ത്യയിലെ പ്രമുഖ താരമായി മാറുകയും ചെയ്ത നടിയാണ് പ്രിയങ്ക. റോജ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ പ്രിയങ്കയും നടന് രാഹുലും തമ്മിലുള്ള വിവാഹ നിശ്ചയം 2018 മേയില്‍ നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഈ വിവാഹം നടന്നില്ല.
കമിറ്റ് ചെയ്തിരിക്കുന്ന തിരക്കുകള്‍ കാരണം വിവാഹം വൈകുന്നതില്‍ രാഹുല്‍ ദേഷ്യത്തില്‍ ആണെന്നും മലേഷ്യയില്‍ മറ്റൊരുജോലി ലഭിച്ചതോടെ അങ്ങോട്ട് താമസം മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹനിശ്ചയം തകർന്നതായും അവനുമായുള്ള വിവാഹം റദ്ദാക്കിയതായും നടി പറഞ്ഞതായി ചില വാര്‍ത്തകള്‍ പ്രചരിക്കുന്നു.
എന്നാല്‍ പ്രിയങ്ക തന്റെ വിവാഹം റദ്ദാക്കിയ വാർത്ത ഒരു അഭ്യൂഹമാണെന്നും ഉടൻ നിജസ്ഥിതി വെളിപ്പെടുത്തുമെന്നും ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments