ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷം ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങി കഴിഞ്ഞുവെന്ന് അണിയറപ്രവർത്തകർ. പ്രണയ ചിത്രങ്ങളുടെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി ധനുഷുമായി ഒന്നിക്കുന്നവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. നവംബർ 29നു റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രത്തിന് വൻ വരവേൽപ്പാണ് സമൂഹമാധ്യമമായ ട്വിറ്ററിൽ നിന്നും ലഭിക്കുന്നത്.
എല്ലാ ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങളെയുംപോലെ ആക്ഷനും റൊമാൻസിനും തുല്യപ്രാധാന്യമുള്ള ചിത്രമാണിത്. വെട്രിമാരന്റെ സംവിധാനത്തിൽ അടുത്ത കാലത്തിറങ്ങിയ ധനുഷ് ചിത്രം അസുരൻ തീയേറ്ററുകളിൽ വിജയം കണ്ടിരുന്നു. അതുകൊണ്ട് തന്നെ, ധനുഷ് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളാണ് പുതിയ ചിത്രവും നൽകുന്നത്.
പ്രിയ ആകാശാണ് ചിത്രത്തിലെ നായിക. നടൻ ശശികുമാറും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. ദർബുക ശിവയാണ് എന്നൈ നോക്കിപ്പായും തോട്ടയ്ക്കായി സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ ഹിറ്റായിരുന്നു. ഇതുവരെ പുറത്തു വിട്ടിട്ടില്ലാത്ത ഗാനങ്ങളും എല്ലാവർക്കും ഇഷ്ടപെടുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
Post Your Comments