തമിഴ്നാടൻ സിനിമ ഭൂമികയിൽ അപൂർവ സമ്മാനം ലഭിക്കുന ആദ്യ താരമായി വിജയ്. അടുത്തകാലത്തിറങ്ങിയ ബിഗിൽ എന്ന കായിക ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന താരത്തെ തേടിയാണ്, ആരാധകരുടെ ആദരവ് എത്തിയിരിക്കുന്നത്. കന്യാകുമാരിയിലെ പ്രശസ്ത മായാപുരി മ്യൂസിയത്തിൽ വിജയുടെ മെഴുക് ശിൽപം സ്ഥാപിച്ചുകൊണ്ടാണ് ആരാധകർ എത്തിയിരിക്കുന്നത്. പ്രശസ്തരായ ലോകനേതാക്കൾ, മറ്റു ഭാഷകളിലെ നടന്മാർ എന്നിവരുടെ ശിൽപങ്ങൾ സ്ഥാപിച്ചിട്ടുള്ള മ്യൂസിയത്തിൽ ഇതാദ്യമായാണ് ഒരു തമിഴ് നടന്റെ ശിൽപം സ്ഥാപിക്കുന്നത്.
നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഈ മ്യൂസിയത്തിൽ, എ പി ജെ അബ്ദുൾകലാം, മദർ തെരേസ, ഒബാമ, മൻമോഹൻ സിംഗ്, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, മലയാളത്തിൽ നിന്നും മോഹൻലാൽ തുടങ്ങിയവരുടെ മെഴുക് ശിൽപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ ഇഷ്ടതാരത്തിനായി ‘വിജയ് മക്കൾ ഇയയ്ക്കത്തി’ന്റെ നേതൃത്വത്തിലാണ് പൊതുജനങ്ങൾക്ക് കാണാനായി ഇത്തരത്തിലൊരു ശിൽപം സ്ഥാപിച്ചിരിക്കുന്നത്.
Post Your Comments