മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന തെന്നിന്ത്യന്‍ നായികയാണ് നേഹ സക്സേന. മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്തളിക്കുമ്പോള് എന്ന ചിത്രത്തിലും വേഷമിട്ട നേഹ താരനിശകളില്‍ അതിഗംഭീര ഡാന്‍സ് അവതരിപ്പിച്ചും ആരാധകരെ സ്വന്തമാക്കി. ഇപ്പോഴിതാ താന്‍ കഴിഞ്ഞ ഏട്ട് ദിവസമായി ആശുപത്രിയിലാണെന്ന് പറയുകയാണ് നടി. ഹോസ്പിറ്റലില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് നടി ഈ കാര്യം അറിയിച്ചിരിക്കുന്നത്.
‘നിങ്ങളെല്ലാവരും കഴിഞ്ഞ എട്ട് ദിവസമായി എനിക്കെന്താണ് പറ്റിയതെന്ന് അറിയാന്‍ വേണ്ടി വിഷമിച്ചിരിക്കുകയാണെന്ന് എനിക്ക് അറിയാം. സത്യത്തില്‍ ഈ ദിവസങ്ങളില്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് സുഖമായി വരികയാണ്. അധികം വൈകാതെ തന്നെ ഞാന്‍ തിരിച്ചെത്തുന്നതായിരിക്കും. എന്നെ കുറിച്ച് അറിയാന്‍ ആകുലതയോടെ മെസേജ് അയച്ച് സുഖവിവരം അന്വേഷിച്ചവര്‍ക്ക് നന്ദി പറയുകയാണ്. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും മനോഹരമായ പാഠങ്ങള്‍ പഠിച്ചു. ആരൊക്കെയാണ് സത്യമെന്നും കള്ളമെന്നും എനിക്ക് മനസിലായി’. എന്നും നേഹ പറയുന്നു.
Post Your Comments