ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരമാണ് ആര്യ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ആര്യ മകള്‍ക്കൊപ്പം നടത്തിയ ഒരു ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ.
സിംഗിള്‍ പേരന്റാണ് താനെന്ന് ആര്യ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. മകളുടെ സന്തോഷത്തിന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും അന്ന് താരം വ്യക്തമാക്കിയിരുന്നു. മകളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ചോദിച്ചായിരുന്നു ആരാധകര്‍ എത്തിയത്.
മമ്മയോട് എത്ര ഇഷ്ടമുണ്ടെന്ന് ചോദിച്ചപ്പോള്‍ ആയിരമെന്നായിരുന്നു മകളുടെ മറുപടി. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് മകള്‍ കൂടുതലും സംസാരിച്ചത്. അമ്മയെ എങ്ങനെ കാണാനാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ മേക്കപ്പിട്ട് കാണാനാണ് താല്‍പര്യമെന്നായിരുന്നു അറോയ പറഞ്ഞത്.
Post Your Comments