CinemaGeneralLatest NewsMollywoodNEWS

രണ്ട് രാജ്യങ്ങളുടെ സൗഹൃദത്തിന്റെ ആക്കം കൂട്ടുക ; മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ യുഎഇ ദിനാഘോഷം

ഇന്ത്യയുടെ എല്ലാ ദേശീയ ആഘോഷങ്ങള്‍ക്കും യുഎഇ ഏറെ പ്രാമുഖ്യം നല്‍കുന്നുണ്ട് ഇതിന്റയെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ പലവട്ടം ഇന്ത്യന്‍ പതാക പാറിപ്പറന്നിട്ടുണ്ട്

ഇന്ത്യയുടെ സൗഹൃദരാഷ്ട്രമായ യുഎഇയുടെ ദേശീയ ദിനം മലയാളസിനിമാ പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ ആഘോഷിക്കും. ബിഗ് ബ്രദര്‍ സിനിമയുടെ സെറ്റിലാണ് മോഹന്‍ലാല്‍ രക്ഷാധികാരിയായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവല്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആഘോഷമൊരുക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. അതേ ദിനം തന്നെയാകും ഇവിടെയും ആഘോഷം സംഘടിപ്പിക്കുക.

യുഎഇയിലെ പ്രിയ കവി ശിഹാബ് ഗാനിം എഴുതിയ ഗാനം പശ്ചാത്തലമാക്കി നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോ യുഎഇ ടീം തയ്യാറാക്കിയ മ്യൂസിക് ആല്‍ബം പ്രകാശനം ചെയ്യും.

‘രണ്ട് രാജ്യങ്ങളുടെ സൗഹൃദത്തിന്റെ ആക്കം കൂട്ടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതൊരു പ്രചോദനമാകണം. ഇന്ത്യയുടെ എല്ലാ ദേശീയ ആഘോഷങ്ങള്‍ക്കും യുഎഇ ഏറെ പ്രാമുഖ്യം നല്‍കുന്നുണ്ട്. ബുര്‍ജ് ഖലീഫയില്‍ പലവട്ടം ഇന്ത്യന്‍ പതാക പാറിപ്പറന്നിട്ടുണ്ട്. വേര്‍തിരുവകളില്ലാത്ത ‘ലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളും സിനിമ-കലാ വ്യവസായവും യുഎഇയുടെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ചുപോരുകയാണ്. പോറ്റമ്മ നാടിനോടുള്ള നന്ദി പ്രകടനം കൂടിയാണ് ഈ ആഘോഷം.’-രവീന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button