
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. സിനിമ തിരക്കുകൾക്കിടയിലും തങ്ങളുടേതായ സമയം താരങ്ങൾ കണ്ടെത്താറുണ്ട്. ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാകറുണ്ട്. ഇപ്പോഴിതാ നാഗചൈതന്യയ്ക്കായുള്ള സാമന്തയുടെ പിറന്നാൾ ആശംസയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
പ്രിയപ്പെട്ടവനേ, എന്റെ ഓരേ ദിവസത്തെ പ്രാർഥനയും നിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ദിവസങ്ങൾ കഴിയുന്തോറും നീ മികച്ച വ്യക്തിയായി മാറുന്നത് എനിയ്ക്ക് അഭിമാനമാണ്. എന്റെ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ താരം കുറിച്ചു. നാഗ ചൈതന്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.
Post Your Comments