സസ്പെൻസ് ത്രില്ലര്‍ സിനിമകളിലൂടെ മലയാളി സിനിമ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം, ദി ബോഡിയിലെ രണ്ടാം വീഡിയോ ഗാനം പുറത്തിറങ്ങി. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ദി ബോഡി. ഇമ്രാന് ഹാഷ്മി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഒരു സ്പാനിഷ് സിനിമയുടെ റീമേക്കാണ്. ത്രില്ലര്‍ ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തില്‍ ഋഷി കപൂര്‍, വേദിക എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായിട്ടാണ് ഋഷി കപൂര്‍ എത്തുന്നത്. വയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിക്കുന്നത്. ഡിസംബര്‍ 13ന് ചിത്രം തീയേറ്ററുകളിൽ എത്തും.
Post Your Comments