യാദൃശ്ചികമായി ചില വേഷങ്ങള്‍ ചില താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. നടന് അശോകന് മലയാള സിനിമയില്‍ അടയാളപ്പെട്ടത് പ്രഗല്ഭ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചത് കൊണ്ട് കൂടിയാണ്. പത്മരാജന് കണ്ടെത്തിയ അശോകന് ഭരതന് സംവിധാന ചെയ്ത ‘അമര’ത്തിലെ വേഷം മലയാളത്തില്‍ വലിയ ബ്രേക്ക് നല്‍കിയിരുന്നു. ‘അമര’ത്തിലെ രഘു എന്ന കഥാപാത്രമായി മമ്മൂട്ടിയോടൊപ്പം മത്സരിച്ചു അഭിനയിച്ച അശോകന് ‘അമരം’ അപ്രതീക്ഷിതമായി വീണു കിട്ടിയ സിനിമയായിരുന്നു. അശോകന്റെ റോളില്‍ ആദ്യം നിശ്ചയിച്ചിരുന്നത് ഒരു ബോളിവുഡ് താരത്തെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സുഖമില്ലാതെ വരികയും, ആ സിനിമയിലേക്ക് അശോകന് ക്ഷണം ലഭിക്കുകയുമായിരുന്നു. മലയാളത്തില്‍ നിന്ന് തന്നെ ഒരു നായകനെ കണ്ടെത്തുന്നതാണ് ഉചിതമെന്ന ഭരതന്റെ അപ്പോഴത്തെ ചിന്തയാണ് തനിക്ക് ആ സിനിമയില്‍ ചാന്‍സ് കിട്ടാന്‍ കാരണമായതെന്നു അശോകനും പങ്കുവെച്ചിട്ടുണ്ട്.
തനിക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ പലതും മുന്‍പ് മറ്റുള്ളവര്‍ക്ക് പറഞ്ഞു വെച്ചിരുന്നതാണെന്നും അതൊക്കെ തന്നിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണെന്നും ആ കൂട്ടത്തില്‍ ഒന്നായിരുന്നു അമരത്തിലെ കഥാപാത്രമെന്നും ആശോകന് അടുത്തിടെ നല്കിയ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പങ്കുവെച്ചു.
Post Your Comments