മലയാളത്തില്‍ ഒരു കാലത്ത് തിരക്കേറിയ നായികയായിരുന്ന ഇന്ദ്രജ. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ ഹീറോയിനായും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ് ആയിരുന്നത് കൊണ്ട് മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേരും താരത്തിനു നല്‍കിയിരുന്നു. സിനിമയ്ക്ക് പുറത്ത് താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന കാര്യം ഡ്രൈവിംഗ് ആണെന്നും അതിനാല്‍ തന്നെ തന്റെ മകളെ ഒരു പൈലറ്റ് ആക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒരു ടെലിവിഷന്‍ ഷോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇന്ദ്രജ വെളിപ്പെടുത്തുന്നു.
ഇന്ദ്രജയുടെ വാക്കുകള്‍
‘മകള്‍ സിനിമയില്‍ വരിക എന്നുള്ളത് അവളുടെ ചോയിസ് ആണ്, അവള് സിനിമയില്‍ അഭിനയിച്ചാല്‍ എനിക്ക് സന്തോഷമോ സങ്കടമോ ഇല്ല. എന്റെ മനസ്സില്‍ എന്റെ മകള്‍ ഒരു പൈലറ്റ് ആകാണമെന്നാണ് ആഗ്രഹം. ഡ്രൈവിംഗ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഒരു തവണ എന്റെ അശ്രദ്ധ മൂലം എനിക്ക് പെറ്റി കിട്ടിയിട്ടുണ്ട്.അത് സീറ്റ് ബല്‍റ്റ് ഇടാതെ ഡ്രൈവ് ചെയ്തതിനായിരുന്നു. മകളെ സ്കൂളില്‍ കൊണ്ട് പോകാനായി ധൃതി പിടിച്ച് ഇറങ്ങിയപ്പോള്‍ സീറ്റ് ബെല്‍റ്റിന്റെ കാര്യം ഓര്‍ത്തില്ല,ആ ഒരു കാരണത്താല്‍ മാത്രം എനിക്ക് ഒരേയൊരു തവണ പിഴ അടക്കേണ്ടി വന്നിട്ടുണ്ട്’. ഇന്ദ്രജ പറയുന്നു.
Post Your Comments