CinemaGeneralLatest NewsNEWS

8 ദിവസത്തോളമായി ആശുപത്രിയിലാണ് ; ജീവിതത്തിലെ വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ചു – നേഹ സക്‌സേന

ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും മനോഹരമായ പാഠങ്ങള്‍ പഠിച്ചു. ആരൊക്കെയാണ് സത്യമെന്നും കള്ളമെന്നും എനിക്ക് മനസിലായി'

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്‌തരായ നടിമാരില്‍ ഒരാളാണ് നേഹ സക്‌സേന. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു നേഹയ്ക്ക് മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. അതിന് ശേഷം നിരവധി മികച്ച കഥാപാത്രങ്ങള്‍ നേഹയെ തേടി എത്തിയിരുന്നു. താരനിശകളില്‍ അതിഗംഭീര ഡാന്‍സ് അവതരിപ്പിച്ചും നേഹ ആരാധകരെ സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ താന്‍ കഴിഞ്ഞ ഏട്ട് ദിവസമായി ആശുപത്രിയിലാണെന്ന് പറയുകയാണ് നടി. ഹോസ്പിറ്റലില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് നടി ഈ കാര്യം അറിയിച്ചിരിക്കുന്നത്.

‘നിങ്ങളെല്ലാവരും കഴിഞ്ഞ എട്ട് ദിവസമായി എനിക്കെന്താണ് പറ്റിയതെന്ന് അറിയാന്‍ വേണ്ടി വിഷമിച്ചിരിക്കുകയാണെന്ന് എനിക്ക് അറിയാം. സത്യത്തില്‍ ഈ ദിവസങ്ങളില്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് സുഖമായി വരികയാണ്.

അധികം വൈകാതെ തന്നെ ഞാന്‍ തിരിച്ചെത്തുന്നതായിരിക്കും. എന്നെ കുറിച്ച് അറിയാന്‍ ആകുലതയോടെ മെസേജ് അയച്ച് സുഖവിവരം അന്വേഷിച്ചവര്‍ക്ക് നന്ദി പറയുകയാണ്. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും മനോഹരമായ പാഠങ്ങള്‍ പഠിച്ചു. ആരൊക്കെയാണ് സത്യമെന്നും കള്ളമെന്നും എനിക്ക് മനസിലായി’. എന്നും നേഹ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button