
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ‘പ്രതി പൂവന്‍കോഴി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘എനീന്നാ ഏനിതെന്നാ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നത്. മഞ്ജു വാര്യരും നടൻ അലൻസിയറും ഗാനത്തിലുണ്ട്. അനിൽ പനച്ചൂരാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. പി ജയചന്ദ്രൻ, അഭയ ഹിരമണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്,
നിലാവുള്ള രാത്രിയിൽ അലൻസിയറിനെ സൈക്കിളിന്റെ പുറകിൽ ഇരുത്തി, സവാരി നടത്തുന്ന മഞ്ജുവാര്യരാണ് ഗാനത്തിലുള്ളത്. ഉണ്ണി ആറിന്റെ തിരക്കഥയിലൊരുങ്ങുന്ന ഈ പുതിയ ചിത്രത്തിന് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകളാണുള്ളത്. അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ, മറ്റ് പ്രധാന താരങ്ങള്‍. സംവിധായകന് റോഷന് ആന്‍ഡ്രൂസാണ് വില്ലനായി എത്തുന്നുവെന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.
Post Your Comments