GeneralLatest NewsNew ReleaseNEWS

അഗ്നി സിറകുകൾ; കമൽ ഹാസന്റെ മകൾ അക്ഷര ഹാസന്റെ പുതിയ ചിത്രത്തിലെ കാരക്ടർ പോസ്റ്റർ പുറത്ത്

വിജി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അക്ഷര അഭിനയിക്കുന്നത്.

വ്യത്യസ്ത കഥയുമായ് ഒരുങ്ങുന്ന പുതിയ തമിഴ് സിനിമ അഗ്നി സിറാകുകളിന്റെ പുതിയ കാരക്ടർ പോസ്റ്റർ പുറത്ത്. കമൽ ഹാസന്റെ മകൾ അക്ഷര ഹാസന്റെ പുതിയ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. നവീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ആന്റണി, അരുണ്‍ വിജയ് എന്നിവരാണ് നായകന്മാരായി എത്തുന്നത്. ചിത്രത്തില്‍ നാസര്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിജി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അക്ഷര അഭിനയിക്കുന്നത്.

അമ്മ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ടി. ശിവ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നടരാജന്‍ ശങ്കരന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. റഷ്യയിലും ഇന്ത്യയിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button