Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsTV Shows

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഒട്ടും ഉണ്ടായിരുന്നില്ല; യുവനടി ഗുരുതരാവസ്ഥയില്‍

ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില ഇനിയും തരണം ചെയ്തിട്ടില്ല.

ചിത്രീകരണത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവനടിയുടെ നില ഗുരുതരം. ഹിന്ദി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന വസിഷ്ടിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ ഒരു വെബ് സിരീസിന്റെ ചിത്രീകരണത്തിനിടയില്‍ ഗഹന ബോധരഹിതയായി കുഴഞ്ഞുവീഴുക ആയിരുന്നു. ഉടന്‍ തന്നെ മലാഡിലുള്ള രക്ഷ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ജോലി ചെയ്തതാണു താരത്തിന്റെ നില വഷളാകാന്‍ കാരണമെന്ന് ഡോക്ടറും രക്ഷാ ആശുപത്രി മേധാവിയുമായ പ്രണവ് കബ്ര പറഞ്ഞു. വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഗഹനയുടെ പരിചരണമെന്നും ഏറെ ഗുരുതരമാണ് നിലവിലെ സ്ഥിതിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്.

‘ഗഹനയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഒട്ടും ഉണ്ടായിരുന്നില്ല. രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലുമായിരുന്നു. രണ്ട് മണിക്കൂറിലെ ശ്രമഫലമായാണ് അതിന് ഒട്ടൊരു വ്യത്യാസം വന്നത്. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. പ്രമേഹത്തിന് ചികിത്സ നടത്തുന്നയാളുമാണ് ഗഹന. പ്രമേഹത്തിന്റെ മരുന്നുകള്‍ക്കൊപ്പം ജോലിക്കിടയില്‍ ചില എനര്‍ജി ഡ്രിങ്കുകളും ഉപയോഗിച്ചതാണോ ഇതിലേയ്ക്ക് നയിച്ചതെന്ന് പരിശോധനകള്‍ക്ക് ശേഷമേ പറയാനാവൂ’, ഡോക്ടര്‍ പ്രണവ് പറഞ്ഞു

shortlink

Post Your Comments


Back to top button