GeneralLatest NewsTV Shows

ശരീരത്തിന്റെ അഴകളവുകളോടുള്ള താല്‍പര്യം ഭ്രാന്തായി; തന്റെ ദുശ്ശീലങ്ങള്‍ തുറന്നു പറഞ്ഞ് നടി നിയ

സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് താന്‍ പട്ടിണി കിടക്കാന്‍ ആരംഭിച്ചതോടെയാണെന്നും, വണ്ണം വയ്ക്കുമെന്ന് ഭയന്ന് തുടര്‍ച്ചയായി ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും ഒഴിവാക്കി

ടെലിവിഷന്‍ രംഗത്തെ മിന്നും താരമായ നിയ ശര്‍മ താന്‍ ജീവിതത്തില്‍ നേരിട്ട ചില അനുഭവങ്ങള്‍ പങ്കുവച്ചതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തന്റെ തന്നെ ചില ദുശീലങ്ങള്‍ വരുത്തിവച്ച വിനയെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമാന് താരത്തിന്റെ തുറന്നു പറച്ചില്‍.

ശരീരഭാരം കുറയ്ക്കുക എന്നത് ഒരു ഭ്രാന്തന്‍ ചിന്തയായി മാറിയ താന്‍ ഈറ്റിങ് ഡിസോര്‍ഡേഴ്‌സിലേക്ക് നയിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ചാണ് നിയ പറയുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ചതു പോലെയുള്ള അബദ്ധങ്ങള്‍ ഒരിക്കലും മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കരുതെന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും നിയ വ്യക്തമാക്കി.

ശരീരത്തിന്റെ അഴകളവുകളോടുള്ള താല്‍പര്യം ഭ്രാന്തായി മാറിയത് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് താന്‍ പട്ടിണി കിടക്കാന്‍ ആരംഭിച്ചതോടെയാണെന്നും, വണ്ണം വയ്ക്കുമെന്ന് ഭയന്ന് തുടര്‍ച്ചയായി ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും ഒഴിവാക്കി പ്രോട്ടീന്‍ ഷെയ്ക്കുകളില്‍ മാത്രം അഭയം പ്രാപിച്ചിരുന്നുവെന്നും നിയ പറഞ്ഞു. ആരോഗ്യപരമായ ഡയറ്റ് കൃത്യമായി പിന്തുടരുകയും പിന്നെ അതെല്ലാം ലംഘിച്ച്‌ ഭക്ഷണത്തോട് ആസക്തി തോന്നി കണ്ണില്‍ക്കാണുന്നതെല്ലാം വാരിക്കഴിക്കുന്ന ഈറ്റിങ് ഡിസോര്‍ഡറും തനിക്കുണ്ടായിരുന്നുവെന്നും ജങ്ക് ഫുഡ് എല്ലാം കഴിച്ചതിനു ശേഷം പിന്നീട് അതിയായ കുറ്റബോധം തോന്നുമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്ന അര്‍ജുന്‍ ബിജ്‌ലാനിയും രവി ഡുബേയും ഏറെ പരിശ്രമിച്ചാണ് തന്റെ ദുശ്ശീലങ്ങള്‍ മാറ്റിയെടുത്തതെന്നും തന്നെ നേര്‍വഴിക്കു നടത്തിയതെന്നും നിയ പങ്കുവച്ചു

shortlink

Post Your Comments


Back to top button