മലയാള സിനിമയിലെ യുവതാരം നടി രസ്ന പവിത്രന് വിവാഹിതയായി. ഡാലിന് സുകുമാരന്‍ ആണ് വരന്. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്തു.
സംവിധായകന് സത്യന് അന്തിക്കാട് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ട്രഡിഷണല്‍ ദാവണിയില്‍ അതീവസുന്ദരിയായി എത്തിയ രസ്നയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
മലയാളത്തിലും തമിഴിലും ശ്രദ്ധേയായ നടിയാണ് രസ്ന പവിത്രന്. തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന സിനിമയില്‍ നായികയായി രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റയെ അനിയത്തിയായി രസ്ന എത്തിയിരുന്നു. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നീ മലയാള ചിത്രങ്ങളിലും രസ്ന അഭിനയിച്ചിട്ടുണ്ട്.
Post Your Comments