മുംബൈ: നീണ്ട 21 വര്‍ഷത്തെ ദാമ്പത്യ ബന്ധം ബോളിവുഡ് നടൻ അര്ജുന് രാംപാലും മുന്‍കാല മോഡലായ മെഹര്‍ ജെസിയയും വേർപെടുത്തി. മക്കൾ രണ്ടുപേരും അമ്മമ്മയോടൊപ്പമാണ് കഴിയേണ്ടതെന്ന് മുംബൈ കുടുംബ കോടതി വിധിപ്രഖ്യാപിച്ചു. കഴിഞ്ഞ മേയ് മാസം തന്നെ വിവാഹബന്ധം വേർപെടുത്തണമന്ന ആവശ്യവുമായി ഇരുവരും ബാന്ദ്ര കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഒത്തുതീർപ്പ് ആലോചകൾക്കായി കോടതി ആറുമാസം സമയം നല്‍കിയിരുന്നെങ്കിലും. ഈ കാലയളവ് അവസാനിച്ചതോടെ പ്രിന്‍സിപ്പല്‍ ജഡ്ജ് ശൈലജ സാവന്ത് പ്രത്യേക വിവാഹനിയമപ്രകാരം ഇരുവരുടെയും വിവാഹബന്ധം വേര്‍പെടുത്തി. മക്കളായ മഹിക (17), മൈറ (14) എന്നീ രണ്ടു പെൺകുട്ടികളും അമ്മ മെഹര്‍ ജെസിയയ്ക്കൊപ്പം ബാന്ദ്രയിലുള്ള അപാര്‍ട്ട്മെന്റിൽ താമസിക്കും.
വേർപിരിഞ്ഞാലും അടുത്ത സുഹൃത്തുക്കളായിരിക്കുമെന്നാണ് ഇരുവരുടെയും പ്രതികരണം. ദീർഘമായ ഈ 20 വര്‍ഷത്തെ നീണ്ട യാത്രക്കിടയിൽ ഒരുപാട് ഓർമകളുമായി ഒന്നിച്ചു ജീവിച്ചെങ്കിലും, ഇനി രണ്ടു വഴികളിലേക്ക് തിരിയേണ്ടതുണ്ട്, അർജുൻ രാംപാലും മെഹർ ജസിയയും പറഞ്ഞു.
Post Your Comments