മലയാള സിനിമയില്‍ വീണ്ടും വിവാദം. മമ്മൂട്ടി ചിത്രമായ മാമാങ്കത്തെ തകർക്കാൻ മുൻ സംവിധായകൻ സജീവ് പിള്ള ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിക്ക് പരാതിയുമായി സഹനിർമാതാവ്.
ഡിസംബറിലാണ് ചിത്രത്തിന്‍റെ റിലീസ്. മാമാങ്കത്തിന്റെ മുൻ സംവിധായകൻ സജീവ് പിള്ളയുടെ പേരെടുത്ത് പറഞ്ഞാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സഞ്ജയ് കുമാർ ഗുരുദീന് പരാതി നൽകിയത്.
സജീവ് പിള്ളയുടെ മോശം സംവിധാനത്തിൽ പതിമൂന്ന് കോടിയിൽപരം രൂപയുടെ നഷ്ടം നിർമാതാവിന് സംഭവിച്ചു. 21.75ലക്ഷം രൂപ നൽകി സജീവിനെ ചിത്രത്തിൽനിന്ന് ഒഴിവാക്കി. ഇതിനുശേഷം എം. പത്മകുമാർ മാമാങ്കത്തിന്റെ സംവിധാനരംഗത്തെയ്ക്ക് എത്തുകയും ആ സിനിമയെ തകർക്കാൻ നവമാധ്യമങ്ങളിൽ അടക്കം സജീവും മറ്റു ചിലരും ബോധപൂർവം ശ്രമിക്കുന്നുവെന്നാണ് പരാതി. ഇതിന് ആധാരമായ തെളിവുകളും പരാതിക്കാരൻ ഡി.ഐ.ജിക്ക് കൈമാറി.
Post Your Comments