GeneralLatest NewsMollywood

‘ഞാന്‍ എന്തിന് കള്ളം പറയണം ?’ തെളിവുകൾ നിരത്തി നടി സോണിയ

പറഞ്ഞിട്ട് എനിക്കെന്താണ് നേട്ടം ? ആ അവസരം നഷ്ടപ്പെട്ടതിൽ പോലും സങ്കടം തോന്നാത്ത ഞാൻ അങ്ങനെ ഒരു അവസരം കിട്ടിയെന്ന് നുണ പറഞ്ഞ് സന്തോഷിക്കുന്നതെന്തിന്

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സോണിയ ജോസ്. ‘വനിത ഓൺലൈനി’ന് നല്‍കിയ അഭിമുഖത്തിൽ സിദ്ധിഖ്–ലാൽ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘വിയറ്റ്നാം കോളനി’യിലെ നായികയായി സംവിധായകൻ ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നുവെന്നും എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സോണിയ നുണ പറയുന്നു എന്ന തരത്തിലായിരുന്നു ഇ വാര്‍ത്തയെ സോഷ്യല്‍ മീഡിയ ചര്‍ച്ചയായത്. താരത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു പല കമന്റുകളും. എന്നാൽ താൻ പറഞ്ഞതിൽ കള്ളമില്ലെന്ന്, തെളിവു സഹിതം സോഷ്യൽ മീഡിയയ്ക്ക് മറുപടി നൽകുകയാണ് സോണിയ.

‘‘ഞാൻ കള്ളം പറയുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ച. ഇങ്ങനെയൊക്കെ ആരെങ്കിലും നുണ പറയുമോ ? പറഞ്ഞിട്ട് എനിക്കെന്താണ് നേട്ടം ? ആ അവസരം നഷ്ടപ്പെട്ടതിൽ പോലും സങ്കടം തോന്നാത്ത ഞാൻ അങ്ങനെ ഒരു അവസരം കിട്ടിയെന്ന് നുണ പറഞ്ഞ് സന്തോഷിക്കുന്നതെന്തിന് ? അതുകൊണ്ടു മാത്രമാണ്, വിമർശകർ സത്യം മനസ്സിലാക്കുന്നതിന് വേണ്ടി ഈ ചിത്രങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുന്നത്’’. – സോണിയ പറയുന്നു. ‘അന്ന് വിയറ്റ്നാം കോളനിയുടെ ചർച്ചകളുടെ ഭാഗമായി തയാറാക്കിയ ആൽബത്തിലെ ചിത്രങ്ങളാണ് ഇവ. സിനിമയിൽ നിന്നു പിൻമാറിയപ്പോൾ അച്ഛൻ അത് തിരികെ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. അതെന്തായാലും ഇപ്പോൾ നന്നായി’’. – സോണിയ പങ്കുവച്ചു

‘മലയാള മനോരമ ആഴ്ചപ്പതിപ്പി’ൽ വന്ന തന്റെ മുഖചിത്രം കണ്ടാണ് ‘വിയറ്റ്നാം കോളനി’യിലേക്ക് സംവിധായകന്‍ ക്ഷണിച്ചത്. പക്ഷേ, അച്ഛൻ സമ്മതിച്ചില്ല. അതേ സമയത്ത് ‘കമലദള’ത്തിലേക്കും ഒരു പ്രധാന വേഷത്തിനായി വിളിച്ചിരുന്നു. അതും വീട്ടിൽ സമ്മതിച്ചില്ല. അതിൽ സങ്കടമൊന്നും തോന്നുന്നില്ലെന്നും എല്ലാം നല്ലതിനു വേണ്ടി എന്നു ചിന്തിക്കുന്ന ആളാണ് താനെന്നും സോണിയ പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.

shortlink

Post Your Comments


Back to top button