ബോളിവുഡ് താരം അർജ്ജുൻ രാംപാലും മെഹർ ജെല്ലിയും വിവാഹമോചിതരായി. നീണ്ട 20 വർഷത്തെ വിവാഹ ജീവിതമാണ് കഴിഞ്ഞ നിയമപരമായി വേർ പിരിഞ്ഞത്. സപെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹമോചിതരായത്. കോടതി ഉത്തരവ് പ്രകാരം മക്കളായ മഹീകയും മൈറയും അമ്മയ്ക്കെപ്പം പോകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ വർഷം മെയിലാണ് ഇവർ വേർപിരിയലിനെ കുറിച്ച് ഓദ്യോഗികമായി വെളിപ്പെടുത്തിയത്. 20 വർഷത്തെ മനോഹരമായ യാത്ര അവസാനിപ്പിച്ച് രണ്ട് വഴികളിൽ സഞ്ചരിക്കാൻ സമയമായെന്ന് പറഞ്ഞു കൊണ്ടാണ് ഇരുവരും വേർപിരിയലിനെ കുറിച്ച് തുറന്നു പറഞ്ഞത്. വിവാഹ ബന്ധം അവസാനിപ്പിക്കുന്നെങ്കിലും സുഹൃത്തുക്കളായി തുടരുമെന്ന് ഇവർ രണ്ടും പേരും പറയുന്നു.
അർജുൻ രാംപാലിനും കാമുകി ഗബ്രിയേലയ്ക്കും ജൂലൈ 18 ന് കുഞ്ഞ് ജനിച്ചിരുന്നു. അരിക് രാംപാൽ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ബോളിവുഡിൽ നായികനും വില്ലനുമായി ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ രാംപാൽ.
Post Your Comments