അമ്പതാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഐക്കൺ ഓഫ് ഗോൾഡൻ പുരസ്ക്കാരം ഏറ്റുവാങ്ങി സൂപ്പർ താരം രജനികാന്ത്. പലതവണ വേദികളിൽ പരസ്യമായിപ്പോലും തനിക്കൊരു ദേശീയതല പുരസ്കാരം ലഭിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചിരുന്ന നടന്റെ ചിരകാല അഭിലാഷങ്ങൾക്ക് അങ്ങനെ ഗോവ വേദിയായി. പരിപാടിയുടെ മുഖ്യാതിഥിയും ഈ വർഷത്തെ ദാദാ ഫാൽക്കെ അവാർഡും വാങ്ങിയ അമിതാഭ് ബച്ചനാണ് രജനീകാന്തിന് അവാർഡ് കൈമാറിയത്. അവാർഡ് ഏറ്റുവാങ്ങിയ രജനികാന്ത് തമിഴിലായിരുന്നു പ്രസംഗം ആരംഭിച്ചത്.
അവാർഡ് നൽകിയ ഇന്ത്യൻ ഗവണ്മെന്റിനെ സ്റ്റൈൽമന്നൻ നന്ദിയോടെ സ്മരിച്ചു. എല്ലാ സംവിധായകർക്കും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും സിനിമ മേഖലയിലെ എല്ലാവർക്കും, എല്ലാറ്റിനും പുറമെ തന്റെ ആരാധകർക്കും തമിഴ്നാടിനും അവാർഡ് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്ക്രീനിനു പുറത്ത് സാത്വികനും എളിമയുള്ള മനുഷ്യനുമായ രജനികാന്ത്, “എല്ലാദിവസവും എല്ലാ രാത്രികളിലും നമ്മെ പ്രചോദിപ്പിക്കുന്നു” അമിതാഭ് ബച്ചൻ പറഞ്ഞു.
ഒരുപാട് സിനിമ മോഹങ്ങളുമായി തമിഴ് നാട്ടിലേക്ക് വന്ന രജനികാന്ത് കൂലിവേല ചെയ്തും, ബസ്സ് കണ്ടക്ടറായുമൊക്കെ കഷ്ടപ്പെട്ട് സിനിമയിൽ എത്തിപെട്ടയാളാണ്. വെളുത്ത നിറമോ, പ്രസിദ്ധമായ കുടുംബ പാരമ്പര്യമോ ഇല്ലാത്ത രജനികാന്ത് സ്വന്തം സ്റ്റൈലിലൂടെയും കഠിന പ്രയത്നത്തിലൂടെയും മുൻ നിരയിൽ വരുകയും ജനപ്രിയനാവുകയുമായിരുന്നു.
Post Your Comments