തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് സാമന്തയും നാഗ ചൈതന്യയും. വിവാഹ ശേഷവും ഇരുവരും സിനിമയിൽ സജീവമാണ്. ഒപ്പം സോഷ്യൽ മീഡിയയിലും സജീവമായ സാമന്ത പലപ്പോഴും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യാറുണ്ട് . ഇപ്പോഴിതാ ഒരു ആരാധകന് സാമന്ത നല്കിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ ചര്‍ച്ചയാകുന്നത്.
വിമാനം വൈകിയതിനാല്‍ സാമന്ത ആരാധകരോട് സംവദിക്കാൻ ശ്രമിക്കുകയായിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടിയുമായി സാമന്ത എത്തി. ഒരു ആരാധകൻ ചോദിച്ചത് സാമന്ത ഗര്‍ഭിണിയാണോ. എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലായിരുന്നു ചോദ്യം. സാമന്ത തക്ക മറുപടിയും നല്കി. എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്ക്കും എന്ന് പറഞ്ഞായിരുന്നു മറുപടി. 2020 ഓഗസ്റ്റ് 7ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും എന്നായിരുന്നു മറുപടി.
Post Your Comments