കാർത്തിയുടെ കാരൃറിലെ തന്നെ ഏറ്റവും മികച്ചതും സാമ്പത്തിക വിജയം നേടിയതുമായ ചലച്ചിത്രമായി മാറുകയാണ് ‘കൈതി’. യുവസംവിധായകൻ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ദക്ഷണേന്ത്യൻ സിനിമ ആരാധകരെ മൊത്തം ഇളക്കിമറിച്ച ചിത്രം 100 (102 കോടി ) കോടി ക്ലബ്ബിലും കയറിപറ്റിയിരുന്നു.
ഇരുപത്തിയഞ്ചു ദിവസങ്ങൾക്കുള്ളിൽ, ബ്ലോക്കബ്സ്റ്റർ സിനിമയെന്ന ബഹുമതിക്ക് അർഹമായിരിക്കുയാണ് ചിത്രം.
യഥാക്രമം, തമിഴ്നാട്ടിൽ നിന്നും 50.82 കോടി, ചെന്നൈ നഗരത്തിൽ നിന്നും 5.12 കോടി , കേരളത്തിൽ 8.3കോടി, ആന്ധ്രാ – 16.2 കോടി, കർണാടക – 3.45കോടി, വടക്കേ ഇന്ത്യയിൽ – 2കോടി പിന്നെ വിദേശത്ത് നിന്നും 21കോടി ഇങ്ങനെയാണ് കണക്കുകൾ.
ഡ്രീം വാരിയർ പിക്ചർസ് ബാന്നറിൽ എസ് ആർ പ്രഭുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിക്കുന്നത്. കാർത്തിക്കായി സിനിമയിൽ നൽകിയിരിക്കുന്ന പശ്ചാത്തല മുഴക്കങ്ങൾ ഇപ്പോഴും ഹിറ്റായി താന്നെ തുടരുകയാണ്.
വലിയ സാമ്പത്തിക നേട്ടത്തിനപ്പുറത്ത് ചലച്ചിത്രത്തിന്റെ പ്രത്യേക ശൈലിയാൽ വിമർശകരുടെ കൈയടിയും ഇപ്പോൾ ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്.
Post Your Comments