ഐവി ശശി എന്ന സംവിധായകന് ആള്‍ക്കൂട്ടങ്ങളുടെ സംവിധായകനാണ്. ഒരുകാലത്ത് ആള്‍കൂട്ട ആഘോഷങ്ങളിലേക്ക് ക്യാമറ തിരിക്കാറുള്ള ഐവി ശശിയാണ് ആദ്യമായി വലിയ ക്യാന്‍വാസില്‍ ചിത്രം പറഞ്ഞ ഫിലിം മേക്കര്‍, അന്ന് വരെ ചെറിയ ബജറ്റില്‍ സിനിമ പറഞ്ഞിരുന്ന കാഴ്ച മാറി വലിയ ജനസമൂഹത്തെ ഒരു ഫ്രെയിമില്‍ സെറ്റ് ചെയ്തു കയ്യടി നേടിയ ഐവി ശശി വാണിജ്യ സിനിമകളുടെ ഒന്നാം നിര സംവിധായകനായിരുന്നു.
ഐവി ശശിയുടെ സിനിമാ കരിയറില്‍ ഏറ്റവും മഹത്തരമായി മാറിയ സിനിമയായിരുന്നു ‘ദേവാസുരം’. സിനിമയുടെ ക്ലൈമാക്സ് ഭാഗം ഇന്നും പ്രേക്ഷകര്‍ക്ക് അത്ഭുതമായ ഒന്നാണ്. മോഹന്‍ലാലിനെ പോലെ ഒരു സൂപ്പര്‍ താരത്തെ ഉള്‍ക്കൊള്ളിച്ച് അത്രയും ജനങ്ങള്‍ക്കിടയില്‍ സിനിമ ചെയ്യുക എന്നത് ഐവി ശശി എന്ന സംവിധായകന് വലിയ വെല്ലുവിളിയായിരുന്നു. ചിത്രീകരണം കാണാന്‍ തിങ്ങികൂടിയ ജനങ്ങളെ സിനിമയുടെ സാഹചര്യത്തില്‍ ഉപയോഗപ്പെടുത്തി കൊണ്ടായിരുന്നു ഐവി ശശി ചിത്രത്തിലെ ആക്ഷന്‍ രംഗം ചിത്രീകരിച്ചത്. ഷൂട്ടിംഗിന് എത്തിയ മോഹന്‍ലാല്‍ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ സിനിമ ചിത്രീകരിക്കാന്‍ പാടാണ് എന്ന് പറഞ്ഞു പോകാന്‍ ഒരുങ്ങുമ്പോഴാണ് ഒരു സംവിധായകന് എന്ന നിലയില്‍ ഐവി ശശി തന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ആ സിനിമ അതിമനോഹരമായി അവിടെ ചിത്രീകരിച്ചത്. മോഹന്‍ലാലും നെപ്പോളിയനും തമ്മിലുള്ള സംഘട്ടന രംഗമായിരുന്നു ദേവാസുരത്തിന്റെ ക്ലൈമാക്സ് ഭാഗം.
Post Your Comments