Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

വീട്ടിലെ ചട്ടമ്പി; മകൾ അലംകൃതയുടെ വീഡിയോയുമായി സുപ്രിയ

പ്ലേസ്‌കൂളില്‍ പോയിത്തുടങ്ങിയെന്നും അത്യവശ്യത്തിനുള്ള വികൃതിയൊക്കെ അവളുടെ കൈയ്യിലുമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്

പൃഥ്വിരാജിന്റയെ മകൾ അലംകൃതയെന്ന അല്ലിയെ അറിയാത്തവര്‍ വിരളമാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയതാണ് താരപുത്രി. ലൈംലൈറ്റില്‍ നിന്നും മാറ്റിനിര്‍ത്തി സാധാരണക്കാരിയായി മകളെ വളര്‍ത്തുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റുമൊക്കെയായി സുപ്രിയയും സജീവമാണെങ്കിലും അല്ലിയെ കൊണ്ടുവരാറില്ല പലപ്പോഴും.
അത്രയും സമയമൊന്നും അവള്‍ അടങ്ങിയിരിക്കില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

അല്ലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജും സുപ്രിയയും എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അല്ലിയുടെ പുതിയൊരു വീഡിയോയുമായി എത്തിരിക്കുകയാണ് സുപ്രിയ.

 

 

View this post on Instagram

 

❤️❤️❤️ They grow up so fast..sometimes it hurts!

A post shared by Prithviraj Sukumaran (@therealprithvi) on

വളര്‍ന്നുവരുന്നൊരു സംഗീതഞ്ജയായാണ് സുപ്രിയ അല്ലിയെ വിശേഷിപ്പിച്ചിട്ടുള്ളത്. വീട്ടിലെ ചീഫ് ട്രെബിള്‍ മേക്കറും അല്ലിയാണ്. മമ്മയുടെ അല്ലി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. സുപ്രിയയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് പൃഥ്വിരാജും എത്തിയിരുന്നു. എത്ര പെട്ടെന്നാണ് മകള്‍ വലുതായതെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. അവര്‍ പെട്ടെന്ന് വലുതാവുമെന്നും ചിലപ്പോഴൊക്കെ അത് വേദനിപ്പിക്കുമെന്നും താരം കുറിച്ചിരുന്നു. പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

അലംകൃത വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പൃഥ്വി എത്തിയിരുന്നു. ഒപ്പം കുടുംബത്തിലെ കുഞ്ഞതിഥിയായ അല്ലിയെക്കുറിച്ച് വാചാലയായി മല്ലിക സുകുമാരനും എത്തിയിരുന്നു. പ്ലേസ്‌കൂളില്‍ പോയിത്തുടങ്ങിയെന്നും അത്യവശ്യത്തിനുള്ള വികൃതിയൊക്കെ അവളുടെ കൈയ്യിലുമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button