മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താര ജോഡികളായ അമ്പിളി ദേവിയ്ക്കും ആദിത്യനും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ഫേയ്സ്ബുക്കിലൂടെയാണ് ആദിത്യന് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
പ്രാര്‍ത്ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി പറയുന്നതായി ആദിത്യന് കുറിച്ചു. വല്യച്ചന്റെ മാസവും അമ്മയുടെ നക്ഷത്രവുമാണ് കുഞ്ഞിനെന്നും ആദിത്യന് പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍…അമ്മേടെ നക്ഷത്രം… ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി’ അമ്പിളി ദേവിയ്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കാലുകളുടെ ചിത്രവും പങ്കുവെച്ച് കൊണ്ട് ആദിത്യന് കുറിച്ചു.
കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടെയുള്ള എല്ലാ വിശേഷങ്ങളും ആദിത്യനും അമ്പിളിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. 2019 ജനുവരി 25നാണ് അമ്പിളി ദേവിയുമായുള്ള ആദിത്യന്റെ വിവാഹം നടന്നത്.
Post Your Comments