
മലയാളത്തിന്റെ പ്രിയ നടന് ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജിജിന് ജഹാംഗീറിന്റെ വധുവായി. എന്നാൽ ശ്രീലക്ഷ്മി ജിജിന്റെ കരം പിടിച്ച് പുതിയ ജീവിതത്തിലേക്കു കടക്കുമ്പോൾ അതു കാണാൻ അച്ഛന് ജഗതി ഉണ്ടായിരുന്നില്ല. വിവാഹത്തിനെത്താൻ അദ്ദേഹത്തിന് സാധിക്കാതിരുന്നത് ശ്രീലക്ഷ്മിക്കും അമ്മ കലയ്ക്കും സന്തോഷങ്ങള്‍ക്കിടയിലും നോവായി.
വിവാഹത്തിനിടയിലും തന്റെ കണ്ണുകള്‍ തിരഞ്ഞത് പപ്പയെ ആയിരുന്നുവെന്നും ആ അസാന്നിധ്യം ശരിക്കും അനുഭവപ്പെട്ടിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ശ്രീലക്ഷ്മി പറഞ്ഞു. ”വിവാഹ ദിനത്തില്‍ പപ്പയെ മിസ് ചെയ്തു. സ്വപ്നനിമിഷമായിരുന്നുവെങ്കിലും ആ അസാന്നിധ്യം വല്ലാതെ അലട്ടി. എല്ലാ സന്തോഷത്തിനിടയിലും വേദനയായി ഇക്കാര്യം മനസ്സിലുണ്ടായിരുന്നു” ശ്രീലക്ഷ്മി പങ്കുവച്ചു
Post Your Comments