
തെന്നിന്ത്യയില്‍ വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരമാണ് വിജയ് സേതുപതി. മക്കള്‍സെല്‍വന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ വര്‍ഷമാദ്യം രജനീകാന്തിന്റെ പേട്ട എന്ന ചിത്രത്തിലെ വില്ലന്‍ വേഷ
ത്തിലൂടെയാണ് വിജയ് സേതുപതി തുടക്കമിട്ടത്. മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു വിജയ് സേതുപതിക്ക് ലഭിച്ചത്
രജനീകാന്തിന് പിന്നാലെ വിജയുടെ വില്ലനായി മക്കള്‍ സെല്വന് അഭിനയിക്കുന്ന ദളപതി 64ഉം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടെ കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിലേക്കും വില്ലന്‍ വേഷത്തിലേക്ക് നടനെ ക്ഷണിച്ചിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ ഉളളതിനാല്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഉലകനായകന് സിനിമയില്‍ 60വര്‍ഷം തികച്ചതിന്റെ ഭാഗമായി നടന്ന ഉങ്കള് നാന് എന്ന പരിപാടിയില്‍ വെച്ചായിരുന്നു വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്.
അതേസമയം തന്നെ അങ്ങേയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരവസരം കൂടി തനിക്ക് നല്‍കണമെന്ന് കമല്‍ഹാസനോട് വിജയ് സേതുപതി അഭ്യര്‍ത്ഥിച്ചു. അതേസമയം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടന് ഇനി ബോളിവുഡിലേക്കും എത്തുകയാണ്.
Post Your Comments