
മിനിസ്ക്രീൻ പരമ്പരകളില്‍ ഏറെ മുന്നിലാണ് ഉപ്പും മുളകിന്റെ സ്ഥാനം. സ്ഭാവിക അഭിനയവുമായാണ് താരങ്ങളെല്ലാം പരിപാടിയില്‍ അണിനിരക്കുന്നത്. ബിജു സോപാനം, നിഷ ശാരംഗ്,റിഷി എസ് കുമാര്‍, ജൂഹി രുസ്തഗി, ശിവാനി, അല്‍സാബിത്ത്, ബേബി അമയാ തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന അഭിനേതാക്കള്‍. ഇവരെക്കൂടാതെ ഓരോ എപ്പിസോഡിലും അതിഥികളായി മറ്റ് താരങ്ങളുമെത്താറുണ്ട്.
ഒരു കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ഉപ്പും മുളകും മുന്നേറുന്നത്. ഇപ്പോഴിതാ പരമ്പര 1000 എപ്പിസോഡിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതിന്റയെ വിശേഷം പങ്കുവെച്ചാണ് താരങ്ങള്‍ എത്തുന്നത്.
ഇതുവരെ നല്കിയ സ്നേഹവും പോത്സാഹനവും പിന്തുണയുമൊക്കെ ഇനിയും വേണം. 1000 എപ്പിസോഡ് കളറാക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍. നിങ്ങളുദ്ദേശിക്കുന്ന പോലെ പുതിയൊരു അതിഥി വരുന്നതല്ല ഇനി കാണാനുള്ളത്. പോയി പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു നീലുവിന്റെ കമന്റ്. ഒരുപാട് സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്, അതുകൊണ്ടാണ് ഇപ്പോഴും ഇവിടെ ഇരിക്കുന്നതെന്നും ബിജു സോപാനം പറഞ്ഞിരുന്നു. തന്നോടുള്ള സ്നേഹം കണ്ടോയെന്നായിരുന്നു ബാലു നീലുവിനോട് പറഞ്ഞത്. ലൈവ് പോവാന്‍ മിടുക്കര്‍ മുടിയനും ലച്ചുവുമാണെന്നും ബാലു പറയുന്നു.
നീലുവും ബാലുവും ലൈവ് വീഡിയോയിലൂടെയാണ് ഈ കാര്യങ്ങൾ പറഞ്ഞത്. ഇതിന് പിന്നാലെ മുടിയനും എത്തിയിരുന്നു . ഷൂട്ടിംഗ് പാക്കപ്പായതേയുള്ളൂ. ഇനി കേശുവൊക്കെ ലൈവുമായി വരുമെന്നും മുടിയന് പറഞ്ഞിരുന്നു. പരിപാടിക്ക് ലഭിക്കുന്ന പിന്തുണയ്ക്കും ആരാധകരുടെ കമന്റിനും നന്ദി അറിയിച്ചായിരുന്നു മുടിയന് എത്തിയത്. പാറുക്കുട്ടിയുടെ കല്യാണം വരെ പരമ്പര കൊണ്ടുപോവുമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബാലു പറയുന്നു.
Post Your Comments