CinemaGeneralLatest NewsMollywoodNEWS

‘എന്റെ വീട്ടുകാര്‍ പോലും കാണാത്ത എല്ലാ മോശം സ്വഭാവവും കണ്ടിട്ടുള്ളത് അവള്‍ മാത്രമാണ്’; ഭാര്യ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ്

പൃഥ്വിയുമായിട്ടുള്ള വിവാഹത്തോടെ മാധ്യമ ജീവിതം ഉപേക്ഷിച്ച സുപ്രിയ ഭര്‍ത്താവിനൊപ്പം സിനിമയിലേക്ക് എത്തുകയായിരുന്നു

നടനായി മലയാള സിനിമയിലെത്തിയ പൃഥ്വിരാജ് ഇപ്പോൾ സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ്. തുടക്ക കാലത്ത് ചോക്ലേറ്റ് ഹീറോ പരിവേഷമായിരുന്നെങ്കില്‍ പിന്നീട് ആക്ഷന്‍ ഹീറോ ആയിട്ടാണ് താരം എത്തിയത്. ഇപ്പോഴിതാ ഭാര്യ സുപ്രിയയെ കുറിച്ചും തങ്ങള്‍ തമ്മിലുള്ള ആത്മാര്‍ഥ സൗഹൃദത്തെ കുറിച്ചും പൃഥ്വിരാജ് പറയുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുയാണ് സുപ്രിയ .

‘ഞാന്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ആളല്ല. സുപ്രിയയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ മോശം സ്വഭാവങ്ങളും അറിയാവുന്ന, എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയ ആണ്. എന്റെ വീട്ടുകാര്‍ പോലും എന്നെ ആ അവസ്ഥയില്‍ കണ്ടിട്ടില്ല’. എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

 

 

View this post on Instagram

 

Sometimes people send you the nicest of clips! #ThankYou @ajay_paulson #MissingTheHusband#StillShootingInTheJungles☹️#MushySunday?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

നേരത്തെ പല അഭിമുഖങ്ങളിലും സുപ്രിയയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് തുറന്ന് സംസാരിച്ചിരുന്നു. പൃഥ്വിയുമായിട്ടുള്ള വിവാഹത്തോടെ മാധ്യമ ജീവിതം ഉപേക്ഷിച്ച സുപ്രിയ ഭര്‍ത്താവിനൊപ്പം സിനിമയിലേക്ക് എത്തുകയായിരുന്നു. ഈ വര്‍ഷം താരദമ്പതികള്‍ ചേര്‍ന്ന് പുതിയൊരു നിര്‍മാണ കമ്പനി തുടക്കം കുറിച്ചിരുന്നു. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ബാനറില്‍ 9 എന്ന സിനിമ കൂടി നിര്‍മ്മിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button