നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ എന്‍എന്‍പിള്ള എന്ന നടനെ പിന്നാലെയാണ് മകനായ വിജയരാഘവനും സിനിമയിലേക്കെത്തിയത്. ഇപ്പോഴിതാ അച്ഛന്റയെ ഓർമകളെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് വിജയരാഘവന്‍. അച്ഛനിപ്പോഴും തനിക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നത്. അച്ഛന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം ഇന്നും അതേ പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
അഭിനേതാവെന്ന നിലയില്‍ തനിക്ക് എന്തെങ്കിലും കഴിവുണ്ടെങ്കില്‍ അത് അച്ഛനില്‍ നിന്നും ലഭിച്ചതാണ്. ഏഴാമത്തെ വയസ്സിലാണ് ആദ്യമായി അഭിനയിക്കുന്നത്. സുഹൃത്തിനെപ്പോലെയാണ് അച്ഛന്‍ തന്നോട് പെരുമാറിയിരുന്നതെന്നും താരം പറയുന്നു. ജീവിതത്തിലാദ്യമായി പ്രണയലേഖനം ലഭിച്ചപ്പോള്‍ അത് കണ്ട് പൊട്ടിക്കരയുകയായിരുന്നു താന്‍. തനിക്ക് ഈ പെണ്‍കുട്ടിയെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയാണ് മറുപടി എഴുതേണ്ടത് എന്നതിനെക്കുറിച്ചായിരുന്നു അച്ഛൻ പറഞ്ഞു തന്നത്. എനിക്ക് 12മാത്തെ വയസ്സിലാണ് ആദ്യമായി പ്രണയലേഖനം ലഭിച്ചതെന്നും നിനക്ക് 14 വയസ്സായില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നതായും വിജയരാഘവന്‍ പറയുന്നു.
ദൈവവിശ്വാസമില്ലാത്തയാളായിരുന്നു അച്ഛന്‍. ദൈവം ഇല്ലെന്നും വിശ്വാസമില്ലെന്നോ എന്ന കാര്യത്തെക്കുറിച്ചൊന്നും അച്ഛന്‍ സംസാരിക്കാറില്ലായിരുന്നു. മരിച്ചുകഴിഞ്ഞാല്‍ എന്തൊക്കെയോ ഉണ്ടെന്നല്ലേ, അതെങ്ങനെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് മുന്‍പ് ചോദിക്കാറുണ്ടായിരുന്നു. ഒരു കര്‍മ്മവും ചെയ്യേണ്ടതില്ലെന്നും പറ്റുകയാണെങ്കില്‍ ഒരു കല്ലില്‍ കവിത കൊത്തിവെയ്ക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അച്ഛന്റെ ആഗ്രഹപ്രകാരമായാണ് അത് ചെയ്തത്. അച്ഛന് വിശ്വാസമില്ലെങ്കിലും ഹിന്ദു ആചാരപ്രകാരമുള്ള കര്‍മ്മങ്ങളെല്ലാം ചെയ്തിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.
Post Your Comments