CinemaGeneralLatest NewsMollywoodNEWS

എന്‍റെ ഏറ്റവും നല്ല കൂട്ട് സുരേഷ് ഗോപി, മറ്റൊരാള്‍ ഇവിടം വിട്ടുപോയി: സൗഹൃദ സ്നേഹം പറഞ്ഞു വേണുഗോപാല്‍

എംജി രാധാകൃഷ്ണന്‍ ചേട്ടന്‍ രവി ചേട്ടന്‍ (പെരുമ്പാവൂര്‍ രവീന്ദ്ര നാഥ്) ഇവരൊക്കെ എന്റെ കരിയറില്‍ കൂടെ നിന്ന് പിന്തുണ നല്‍കിയിട്ടുള്ളവരാണ്

വേണു ഗോപാല്‍ എന്ന അനുഗ്രഹീത കലാകരന്‍ ഏറ്റവും അമൂല്യമായി സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന കലാകാരനാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് സുരേഷ് ഗോപി ആണെന്നും മറ്റൊരാള്‍ ജോണ്‍സണ്‍ മാഷ്‌ ആണെന്നും പ വേണു ഗോപാല്‍ പങ്കുവയ്ക്കുന്നു. തുടക്കകാരന്‍ എന്ന നിലയില്‍ തനിക്ക് സിനിമയില്‍ വലിയ ഭാഗ്യം നല്‍കിയത് പെരുമ്പാവൂര്‍ ജി രവീന്ദ്ര നാഥ് ആണെന്നും വേണു ഗോപാല്‍ പറയുന്നു.

വേണുഗോപാലിന്റെ വാക്കുകള്‍

‘ഇവിടെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സുരേഷ് ഗോപിയാണ്. രശ്മിയെ പരിചയപ്പെടുന്നതിനും മുന്‍പേ എനിക്ക് സുരേഷിനെ അറിയാം. അത് പോലെ പിന്നെ അടുപ്പമുണ്ടായിരുന്ന ഒരാള്‍ ജോണ്‍സേട്ടനാണ്. പക്ഷെ അദ്ദേഹം നമ്മെ വിട്ടുപോയി. എംജി രാധാകൃഷ്ണന്‍ ചേട്ടന്‍ രവി ചേട്ടന്‍ (പെരുമ്പാവൂര്‍ ജി രവീന്ദ്ര നാഥ്) ഇവരൊക്കെ എന്റെ കരിയറില്‍ കൂടെ നിന്ന് പിന്തുണ നല്‍കിയിട്ടുള്ളവരാണ്. രവിചേട്ടന്‍ തൂവാനത്തുമ്പികളിലെ പാട്ട് ചെയ്യുന്ന കാലം അദ്ദേഹത്തിന്റെ ആദ്യത്തെ മൂവിയാണ്. ആദ്യമായി സംഗീതം ചെയ്യുമ്പോള്‍ ആരായാലും യേശുദാസിനെ കൊണ്ട് പാടിപ്പിക്കാനേ ശ്രമിക്കൂ. പക്ഷെ അദ്ദേഹം പറഞ്ഞു വേണു പാടട്ടെ. രണ്ടു പാട്ട് എനിക്ക് തന്നു. അന്ന് ഞാന്‍ തുടക്കകാരനാണ് അത്ര വലിയ ഭാഗ്യമോന്നും ആര്‍ക്കും കിട്ടില്ല’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വേണുഗോപാല്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button