കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന സിനിമ ചെയ്യുമ്പോഴാണ് തന്റെയും പാര്‍വതിയുടെയും പ്രണയം കൂടുതല്‍ ദൃഡമായതെന്നു നടന് ജയറാം. ആ സിനിമയെക്കുറിച്ചുള്ള ചില നല്ല ഓര്‍മ്മകള്‍ ഇന്നും തന്റെ മനസ്സിലുണ്ടെന്ന് ജയറാം പറയുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞു പാര്‍വതിയുടെ അമ്മ കറക്റ്റ് സമയത്ത് ഇടപെടുമെന്നും തങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കി തരുമായിരുന്നുവെന്നും ജയറാം പറയുന്നു.
ജയറാമിന്റെ വാക്കുകള്‍
‘ ‘ശുഭയാത്ര’ എന്ന സിനിമ ചെയ്യുമ്പോള്‍ ഞങ്ങളുടെ പ്രണയം കൊടുംപിരി കൊണ്ട് നില്ക്കുന്ന കാലമാണ്. അത് കൊണ്ട് തന്നെ പാര്‍വതിയുടെ അമ്മ സ്ഥിരമായി സെറ്റിലുണ്ടായിരുന്നു. ഞങ്ങളുടെ ഷോട്ട് കഴിയുമ്പോള്‍ തന്നെ അമ്മ ഇടപെടും, ‘മതി മതി’ എന്ന് പറഞ്ഞു പാര്‍വതിയെ എന്റെ അടുത്ത് നിന്ന് മാറ്റിക്കൊണ്ട് പോകും. ഇല്ലാത്ത സീന്‍ ചിത്രീകരിക്കുക ആണെന്ന് പറഞ്ഞുകൊണ്ട് അമ്മയെ തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം നല്‍കുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അത്രയ്ക്ക് രസകരമായിരുന്നു ആ കാലം’. ഒരു ടിവി ചാനല്‍ പ്രോഗ്രാമില്‍ ജയറാം പങ്കുവയ്ക്കുന്നു.
‘ശുഭയാത്ര’ എന്ന സിനിമയ്ക്ക് ശേഷമാണു ജയറാം പാര്‍വതിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. ജയറാം പാര്‍വതി താര ദമ്പതികള്‍ പതിനഞ്ചോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്,
Post Your Comments