GeneralLatest NewsMollywood

നടന്‍ ജോയ് മാത്യുവിന്‍റെ അമ്മ അന്തരിച്ചു

പരേതനായ പുലിക്കോട്ടില്‍ പി.വി.മാത്യുവിന്റെ ഭാര്യയായ പട്ടാമ്പി പനക്കല്‍എസ്തര്‍ (91) ആണ് അന്തരിച്ചത്.

പ്രമുഖ നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ അന്തരിച്ചു. പരേതനായ പുലിക്കോട്ടില്‍ പി.വി.മാത്യുവിന്റെ ഭാര്യയായ പട്ടാമ്പി പനക്കല്‍എസ്തര്‍ (91) ആണ് അന്തരിച്ചത്. സിവില്‍ സ്റ്റേഷന്‍ മാതൃബന്ധു വിദ്യാശാല എല്‍.പി.സ്‌കൂള്‍ മുന്‍ അധ്യാപികയാണ്. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.

മറ്റുമക്കള്‍: എമി മാത്യു (റിട്ട.പ്രൊഫസര്‍, ഗവ.മടപ്പള്ളി കോളേജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി), ജോണ്‍സ് മാത്യു (ചിത്രകാരന്‍, ശില്പി), കുര്യന്‍സ് മാത്യു (ബിസിനസ്).

മരുമക്കള്‍: പാപ്പുട്ടി (റിട്ട. പ്രൊഫസര്‍ ഗവ. മടപ്പള്ളി കോളേജ്), സരിത തോമസ്, ഡോ.വി.വി.അലക്‌സാണ്ടര്‍, ഓമന സാമുവല്‍.

shortlink

Related Articles

Post Your Comments


Back to top button