കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സീതാകല്യാണം. ഇതില്‍ സീതയായി എത്തി ആരാധക മനം കവര്‍ന്ന നായിക ധന്യ തന്റെ ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ തുറന്നു പറയുന്നു. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധന്യ സീതാകല്യാണത്തിലൂടെ വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഇത്രയും നാളത്തെ ഇടവേളയ്ക്ക് പിന്നിലെ കാരണവും തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ ആയതുമെല്ലാം ജീവിതത്തെ പുതിയ രീതിയിലേയ്ക്ക് മാറ്റാന്‍ കാരണമായെന്ന് താരം തുറന്നു പറയുന്നു.
തന്റെ അറസ്റ്റിനു പിന്നില്‍ വീട്ടുകാര്‍ ആയിരിക്കുമെന്നും താരം പറഞ്ഞു. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ധന്യയുടെ വാക്കുകള്‍ ഇങ്ങനെ..
”ഒരു പുതിയ ധന്യയാണ് ഞാൻ. അനുഭവങ്ങളിൽ നിന്നു കുറേ കാര്യങ്ങൾ പഠിച്ചു. അനുഭവങ്ങളാണല്ലോ ഗുരു. പണ്ട് ഞാൻ പക്വത കുറഞ്ഞ ആളായിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോഴും വിവാഹം കഴിഞ്ഞ കാലത്തും ഒക്കെ ഒരു കുട്ടിക്കളിയുണ്ടായിരുന്നു. ഒട്ടും സീരിയസായിരുന്നില്ല. എന്റെതായ തീരുമാനങ്ങൾ കുറവായിരുന്നു. പക്ഷേ, പ്രശ്നങ്ങൾ വന്നപ്പോൾ സ്വന്തമായ ഒരു സ്റ്റാൻഡ് എല്ലാക്കാര്യത്തിലും വേണം എന്നു പഠിച്ചു. നോ പറയേണ്ടിടത്ത് നോ പറഞ്ഞേ പറ്റൂ എന്നും മനസ്സിലായി. നമ്മുടെ കാര്യം സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്ന തിരിച്ചറിവുണ്ടായി. ആളുകളെ പൂർണമായും വിശ്വസിക്കരുത്. ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാൻ പഠിപ്പിച്ചത് അനുഭവങ്ങളാണ്. കാണുന്നതും ചിരിച്ചു കാണിക്കുന്നതും എല്ലാം ഒരേപോലെ ആയിരിക്കണം എന്നില്ല. പിന്നില്‍ അവരുടെതായ സ്വകാര്യമായ ലക്ഷ്യങ്ങൾ ഉണ്ടാകും. എനിക്കുണ്ടായ കേസ് പോലും അങ്ങനെയാണ്. ഞാൻ ആ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇല്ല. വന്നു പെട്ടു എന്നതാണ് സത്യം. അതിൽ എന്റെ പേര് ഉപയോഗിക്കണം എന്ന് താൽപര്യമുള്ളവർ ഉണ്ടായിരുന്നു. ഒരു പക്ഷേ, വീട്ടുകാർ തന്നെ ആയിരിക്കാം. എനിക്ക് അങ്ങനെ ഫീൽ ചെയ്തു. അവരവരുടെ കുറ്റങ്ങൾ മറയ്ക്കാൻ വേണ്ടിയാകാം. എന്തെങ്കിലും വന്നാൽ എന്റെയും ഭർത്താവിന്റെയും പേരാകും അവരെ സുരക്ഷിതരാക്കുക എന്നു തോന്നിക്കാണും.
നിരപരാധിയാണെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ട് നാളെ ഇത് തെളിയിക്കപ്പെടും, ഓവർകം ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതായിരുന്നു ധൈര്യം. ഞാൻ ഒരു ദൈവവിശ്വാസിയാണ്. ഒരു പരിധി വരെ ആ വിശ്വസവും എന്നെ പിടിച്ചു നിർത്തി. ആത്മഹത്യ ചെയ്യില്ല എന്നു തീരുമാനിച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണ എടുത്തു പറയണം. കേസ് തുടങ്ങിയപ്പോൾ തന്നെ മോനെ എന്റെ വീട്ടിൽ ഏൽപ്പിച്ചിരുന്നു. ജോണിന് വലിയ വിഷമമായിരുന്നു. തന്റെ ബിസിനസ് കാരണം എനിക്ക് ഈ പ്രശ്നം ഉണ്ടായല്ലോ എന്ന സങ്കടമായിരുന്നു. എന്റെ ഫാമിലിയും ആ സമയത്ത് വളരെയേറെ അപമാനിക്കപ്പെട്ടു. മാനസികമായി എല്ലാവരും തളർന്നു. ജോണും ആ സംഭവത്തിനു ശേഷം കുറേ മാറി. കൂടെ നിൽക്കുന്നവർ ഒറ്റപ്പെടുത്തുകയെന്നാൽ വലിയ പ്രയാസമാണ്. ഏറ്റവും കൂടുതൽ വിശ്വസിക്കുന്നവർ ഒറ്റപ്പെടുത്തുന്നത് ഞങ്ങൾ രണ്ടു പേരും നേരിട്ടു. ഇപ്പോൾ എന്തും നേരിടാം എന്ന മനക്കരുത്തുണ്ട്. ഭർത്താവും മോനുമടങ്ങുന്ന കുടുംബവും ജോലിയുമാണ് ഇപ്പോൾ എന്റെ ലോകം. എനിക്ക് ഇനി അതുമതി. ”
നടന് ജോണ്‍ ആണ് ധന്യയുടെ ഭര്‍ത്താവ്. 2012 ജനുവരിയിലായിരുന്നു വിവാഹം. മകൻ ജൊഹാൻ.
Post Your Comments