‘രാജാവിന്റെ മകന്’ എന്ന ചിത്രത്തിലെ ‘വിന്‍സന്റ് ഗോമസ്’ എന്ന കഥാപാത്രം മമ്മൂട്ടിയുടെ രൂപത്തില്‍ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നു ഡെന്നിസ് ജോസഫ്. ‘രാജാവിന്റെ മകന്’ മമ്മൂട്ടി ചെയ്യാനിരുന്ന സിനിമയായത് കൊണ്ട് ആ കഥാപാത്രമായി അദ്ദേഹം തന്റെ മുന്നില്‍ വേഷപകര്‍ച്ച നടത്തിയിരുന്നുവെന്നും മോഹന്‍ലാലിനെ മാറ്റി വീണ്ടും മമ്മൂട്ടിയ്ക്ക് തന്നെ ഈ സിനിമ നല്കിയാലോ എന്ന് താന്‍ ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോയതായും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഡെന്നിസ് ജോസഫ് പങ്കുവച്ചു.
തമ്പി കണ്ണന്താനം ഡെന്നിസ് ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി ആദ്യം പരിഗണനയില്‍ ഉണ്ടായിരുന്നത്.എന്നാല്‍ തമ്പി കണ്ണാന്താനവും മമ്മൂട്ടിയും തമ്മിലുള്ള സ്വര ചേര്‍ച്ചയുടെ പേരില്‍ ആ ടീം ഈ ഹിറ്റ് സിനിമയില്‍ ഒന്നിക്കാതെ പോകുകയായിരുന്നു. അങ്ങനെയുള്ള അവസരത്തിലായിരുന്നു മമ്മൂട്ടി ഡെന്നിസ് ജോസഫിന്റെ റൂമില്‍ വന്നു വിന്‍സന്റ് ഗോമസായി പരകായപ്രവേശം നടത്തിയിരുന്നത്. ഡെന്നിസ് ജോസഫ് എഴുതിയ സ്ക്രിപ്റ്റ് മമ്മൂട്ടി മനപാഠമാക്കി അഭിനയിച്ചു കാണിക്കുമ്പോള്‍ മമ്മൂട്ടി തന്നെ ഈ സിനിമയിലെ നാകനായകനായാല് മതിയായിരുന്നുവെന്ന് തനിക്കു തോന്നിപ്പോയിട്ടുണ്ടെന്നു ഡെന്നിസ് ജോസഫ് പറയുന്നു.
Post Your Comments