ബോളിവുഡ് സിനിമയില്‍ വലിയ ഒരു ക്രെഡിറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്ന് സംവിധായകന് പ്രിയദര്ശന്. മലയാളത്തിലെന്ന പോലെ ബോളിവുഡിലും വെന്നിക്കൊടി പാറിച്ച പ്രിയദര്ശന് ഏറ്റവും കൂടുതല്‍ ഹിന്ദി സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ളവരുടെ പട്ടികയില്‍ പ്രഥമ നിരയിലാണ്. സല്മാന് ഖാനെയും ഗോവിന്ദയെയും പോലെയുള്ള സൂപ്പര്‍ താരങ്ങളെ സൂര്യോദയം കാണിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് ആണെന്നാണ് ഒരു ചാനല്‍ ഷോയ്ക്കിടെയുള്ള പ്രിയദര്‍ശന്റെ തുറന്നു പറച്ചില്.
ബോളിവുഡില്‍ പുലര്കാലെയുള്ള ചിത്രീകരണം പതിവ് ഇല്ലാത്തതാണ്. രാവിലെ പതിനൊന്ന് മണി സമയത്തൊക്കെയാണ് താരങ്ങള്‍ സെറ്റില്‍ ജോയിന്‍ ചെയ്യുക അവിടെ നിന്നാണ് പ്രിയദര്ശന് ബോളിവുഡിന്റെ ശൈലി മാറ്റി എഴുതിയത്. താന്‍ സല്മാന് ഖാനെയും ഗോവിന്ദയേയുമൊക്കെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അവര്‍ രാവിലെ ഏഴുമണിക്ക് സെറ്റില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ എന്ത് കൊണ്ടാണ് എതിര്‍പ്പ് പറയാതെ അത് അനുസരിച്ചതെന്നു തനിക്ക് ഇന്നും അറിയാത്ത കാര്യമാണെന്നും പ്രിയന് ഓര്‍ത്തെടുക്കുന്നു. ഒരു സംവിധായകനോടുള്ള ബഹുമാനവും പേടിയും കൊണ്ടായിരിക്കാം അവര്‍ അത് അനുസരിച്ചതെന്നും പ്രിയദര്ശന് പറയുന്നു. സല്മാന് ഖാന് തന്റെ സിനിമയില്‍ അഭിനയിച്ച ശേഷം പറഞ്ഞത് പന്ത്രണ്ട് മണിക്ക് ഷൂട്ടിംഗ് സ്റ്റാര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കിയാലേ ഇനി തന്റെ സിനിമയ്ക്ക് ഡേറ്റ് തരുള്ളൂ എന്നായിരുന്നുവെന്നും പ്രിയദര്ശന് പറയുന്നു.
Post Your Comments