BollywoodCinemaGeneralLatest NewsNEWS

മൂന്ന് പുഴുങ്ങിയ കോഴിമുട്ടയുടെ വിലകണ്ട് ഞെട്ടി സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി

ജോലിയുടെ ഭാഗമായി അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം

പഞ്ചനക്ഷത്ര ഹോട്ടലില്‍കോഴിമുട്ടയുടെ വിലകണ്ട് ഞെട്ടി സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി.  ജോലിയുടെ ഭാഗമായി അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം മൂന്ന് പുഴുങ്ങിയ കോഴിമുട്ട താരം ഓര്‍ഡര്‍ ചെയ്തത്. മൂന്ന് മുട്ടയുടെ വില 1350 രൂപ. ജി.എസ്.ടിയും സര്‍വ്വീസ് ചാര്‍ജുമടക്കം ആകെ 1672 രൂപ.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്‍ രാഹുല്‍ ബോസ് സമാനമായ ഒരനുഭവം പങ്കുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. രണ്ട് റോബസ്റ്റ പഴത്തിന് ഈടാക്കിയത് 442 രൂപയായിരുന്നു. സംഭവം രാഹുല്‍ ട്വീറ്റ് ചെയ്തതോടെ വലിയ വിവാദമായി. തുടര്‍ന്ന് ഹോട്ടലിനെതിരെ നിയമനടപടികളുമായി ആദായ നികുതി വകുപ്പ് രംഗത്ത് വന്നിരുന്നു.

shortlink

Post Your Comments


Back to top button