CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാല്‍ ആണെന്ന ഗ്യാരന്റിയില്‍ ഞങ്ങള്‍ എല്ലാം മറന്നു : വിജയം ഉറപ്പിച്ചിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പരാജയത്തിനു പിന്നില്‍

ആ പ്രോജ്കറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ആറു വര്‍ഷം മുന്‍പ് എഴുതിയ അതെ തിരക്കഥ സംവിധായകന് കൈമാറുകയായിരുന്നു

മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തില്‍ മഹാ വിജയമാകുമെന്ന് കരുതിയ ചില സിനിമകള്‍ അപ്രതീക്ഷിതമായി ബോക്സോഫീസില്‍ പരാജയം രുചിക്കാറുണ്ട്. അവയില്‍ ഒന്നാണ് 2012-ല്‍ പുറത്തിറങ്ങിയ ‘കാസനവോ’. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആരവത്തിന്റെ ആഘോഷം സമ്മാനിച്ചെത്തിയ ‘കാസനോവ’ വലിയ ഒരു പരാജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു. റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത ‘കാസനോവ’യുടെ പരാജയ കാരണത്തെക്കുറിച്ച് ചിത്രത്തിന്റെ രചയിതാക്കളായ ബോബി സഞ്ജയ്‌ ടീം തുറന്നു പറയുകയാണ്.

‘ഒരു താരത്തിന്റെ പ്രസന്‍സില്‍ സിനിമ വിജയമാകുമെന്ന് ഞങ്ങള്‍ എവിടെയോ തെറ്റിദ്ധരിച്ചിരുന്നു. ‘നോട്ട്ബുക്ക്’ എന്ന സിനിമയ്ക്ക് ശേഷം ഞങ്ങള്‍ ആലോചിച്ച സിനിമയായിരുന്നു ‘കാസനോവ’, പിന്നീടു അത് വലിയ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നതിന്റെ ഭാഗമായി പ്രൊഡക്ഷന്‍ ഭാഗത്ത് നിന്ന് വലിയ കാലതാമസം വന്നു. ശേഷം ആ പ്രോജ്കറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ആറു വര്‍ഷം മുന്‍പ് എഴുതിയ അതേ തിരക്കഥ സംവിധായകന് കൈമാറുകയായിരുന്നു. അതൊന്നു റീ റൈറ്റ് ചെയ്യാന്‍ പോലും ഞങ്ങള്‍ ശ്രമിച്ചില്ല. ‘കാസനോവ’ എന്ന ചിത്രത്തിന്റെ പരാജയം ഞങ്ങള്‍ക്ക് തിരക്കഥാകൃത്ത് എന്ന നിലയില്‍ വലിയ ഒരു തിരിച്ചറിവ് നല്‍കിയ ചിത്രം കൂടിയായിരുന്നു. ബോബി സഞ്ജയ്‌ ടീം പങ്കുവയ്ക്കുന്നു.

ബോബി – സഞ്ജയ്‌ ടീമിന്റെ തിരക്കഥകളില്‍ ഒരു ചലനവും ഉണ്ടാക്കാതെ പോയ സിനിമയായിരുന്നു ‘കാസനോവ’, റോഷന്‍ ആന്റ്രൂസ് എന്ന സംവിധായകനും ‘കാസനോവ’ എന്ന ചിത്രത്തിന്റെ പരാജയം വലിയ തിരിച്ചടി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button