ലോകസുന്ദരി മാനുഷി ഛില്ലര്‍ മുംബൈയില്‍ എംബിബിഎസ് തുടര്‍പഠനം നടത്താന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് നല്കിയ അപേക്ഷ തള്ളി. 2015ലാണ് ഹരിയാനയിലെ ഭഗത്ഫൂല്‍ സിങ് വിമന്‍സ് കോളജില്‍ മാനുഷി പ്രവേശനം നേടിയത്. എന്നാല്‍ 2017ല്‍ ലോകസുന്ദരിയായതിന് പിന്നാലെ പഠനം മുടങ്ങി. മാനുഷിയുടെ കുടുംബം മുംബൈയിലേക്കു താമസം മാറുകയും ചെയ്തു.
ഹരിയാനയില്‍ നിന്ന് മുംബൈയിലേക്ക് താമസമാരിയത് കൊണ്ട് തന്റെ പഠനം മുംബൈയിലേയ്ക്ക് മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മാനുഷി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗത്തെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.
മുംബൈയിലെ ഡിവൈ പാട്ടീല്‍ മെഡിക്കല്‍ കോളജില്‍ പഠനം തുടരണമെന്ന അപേക്ഷ മാനുഷി നല്‍കിയത്. കോളജ് അഫിലിയേറ്റ് ചെയ്തിരിക്കുന്ന റോത്തക്കിലെ പണ്ഡിറ്റ് പിഡി ശര്‍മ സര്‍വകലാശാല എതിര്‍പ്പില്ലാരേഖ നല്‍കിയെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി വാങ്ങാതെയാണിതെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ യോഗം നിരസിച്ചത്.
Post Your Comments